ഹൃദയത്തിൽ ആയിരിക്കണം
പുറമേയുള്ള സൗന്ദര്യത്തിൽ നാം ശ്രദ്ധിക്കാറുണ്ട് സുന്ദരന്മാരും സുന്ദരികളും ആയിരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ അകമേ സൗന്ദര്യം വേണമെന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്. മറ്റുള്ളവരോട് ആത്മാർത്ഥമായ സ്നേഹത്തോടും കാരുണ്യത്തോടും കൂടുതൽ പെരുമാറണം ആത്മാർത്ഥത വാക്കുകളില്ല പ്രവർത്തിയിൽ കൂടുതലായി കാണിക്കണം മറ്റുള്ളവരെ സ്വന്തം ഹൃദയത്തോടെ ചേർത്തു പിടിക്കാൻ നമുക്ക് ആകണം. ഇവിടെ ആന്തരിക സൗന്ദര്യം ഉടലെടുക്കുന്നു. നമ്മുടെ ഹൃദയത്തിൽ നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും ദാനം കൊടുത്താൽ ഉള്ളിലെ സൗന്ദര്യം വർദ്ധിച്ചുവരും. അങ്ങനെയുള്ളവരാണ് യഥാർത്ഥ സുന്ദരന്മാരും സുന്ദരികളും. സ്നേഹമുള്ളടം പറുദീസയാണ്. ജീവിതത്തിൽ ധനത്തിനും സ്വന്തം വിജയത്തിനും ഉള്ളതിൽ ഏറെ മൂല്യം സ്നേഹത്തിൻ ഉണ്ട്. ദൈവം കനിഞ്ഞു നൽകിയിരിക്കുന്ന നമ്മുടെ ജീവിതം നന്മയ്ക്കു വേണ്ടി മാത്രമുള്ളതാണ്. അത് മറ്റുള്ളവർക്ക് വേണ്ടി കൂടിയാണ്. നമ്മുടെ സ്ഥിതി ദയനീയം അല്ല. പലപ്പോഴും നമ്മുടെ മുൻപിൽ വിരിഞ്ഞുനിൽക്കുന്ന പുഷ്പത്തെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ നാം മറക്കുന്നു..
ആരും മോശക്കാരല്ല. നമ്മുക്ക് കുറവ് ഏറി വരുമ്പോഴാണ് മറ്റുള്ളവരെ കുറഞ്ഞവർ ആയി നാം കാണുവാൻ ശ്രമിക്കുന്നത്. പകൽ മാന്യത നമുക്ക് കൈവെടിയാം. മറ്റുള്ളവർക്ക് സന്തോഷം പകരുന്ന ജീവിതം നയിക്കുവാൻ നമുക്കു തുടങ്ങാം. കുറച്ചു മിനുക്കുപണികൾ നമ്മുടെ ജീവിതത്തിൽ ആകാം. തല സ്വൽപ്പം കുനിഞ്ഞതതു കൊണ്ട് നാം ചെറിയവർ ആകുന്നില്ല. ഇത് വലിയ ലോകവും ചെറിയ മനുഷ്യരും ആണ്. മറ്റുള്ളവരിൽ നിന്ന് നന്മ സ്വീകരിക്കണം. വേണ്ടത്ര
അനുഭവങ്ങളും ഉണ്ടാകണം.
മനുഷ്യനാവാൻ നമുക്ക് ശ്രമിക്കാം