ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ ഉള്ള രാജ്യം ഏത് എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ നമുക്ക് പറയാൻ കഴിയും ഫേസ്ബുക്ക് എന്ന് ഇന്ന് ചൈന ക്കാളും ഇന്ത്യയെക്കാളും ജനസംഖ്യ ഫേസ്ബുക്കിൽ ആണുള്ളത്. നാം ഉറങ്ങുന്നതും ഉണരുന്നതും ജീവിക്കുന്നതും ഫേസ്ബുക്കിൽ ആണ്. ഫേസ്ബുക്ക് വിട്ട് നമുക്കൊരു ജീവിതമില്ല. നാം ഇടുന്ന പോസ്റ്റിന് എത്ര ലൈക്ക് എത്ര ഷെയർ എന്നുള്ളതാണ് നമ്മെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം
നല്ലൊരു ജീവിതത്തിന് അന്ത്യകൂദാശ ആണോ എന്ന് ചോദിച്ചാൽ ഞാനൊന്നും പറയുന്നില്ല കാരണം ഞാനും ഫേസ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തിയാണ്. ഇവിടെ ജനാധിപത്യം ധ്വoസിക്കപ്പെടുന്നോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് മറുപടി പറയാൻ കഴിയും . പല ആധുനിക കാര്യങ്ങളിലും നമുക്ക് ചെന്നെത്തുവാൻ ഉള്ള ഒരു കുറുക്കു വഴി കൂടിയാണ് ഫേസ്ബുക്ക്.
ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന യുവത്വത്തിന്റെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമാണ് ഫേസ്ബുക്ക്. വ്യക്തിബന്ധങ്ങൾ കൂടുതലായി ഫേസ്ബുക്ക് വഴി ഉടലെടുക്കുമോ? എന്റെ സ്വന്തം നാട്ടുകാരെ കാണുന്നതും അവരുമായി ഇടപഴകുന്നതും ഒരുപരിധിവരെ ഫേസ്ബുക്ക് വഴിയാണ് എന്നു പലർക്കും അവകാശപ്പെടുവാൻ കഴിയും.
ജീവിതത്തിൽ ഒട്ടേറെ കടമകൾ ഉള്ളവരാണ് നാമെല്ലാവരും എന്നാൽ കടമകളിൽ നിന്ന് പലപ്പോഴും വഴുതി മാറുന്നത് ഫേസ്ബുക്ക് വഴി ആണോ എന്ന് ആലോചിക്കണം. സ്വന്തം ചിത്രം പ്രസിദ്ധീകരിച്ച കൂടുതൽ ലൈക്ക് മേടിക്കാൻ വ്യഗ്രത കാണിക്കുന്ന ഒരു കൂട്ടം. കോവിഡ് വന്നാലും പോയാലും മറ്റുള്ളവരുടെ മുന്നിൽ വാർത്തയാക്കുന്ന മറ്റൊരുകൂട്ടം ഇതിലൊക്കെ ഉപരി ഞാനൊരു സംഭവമാണ് എന്നു വരുത്തി തീർക്കുവാൻ പെടാപ്പാടുപെടുന്ന മറ്റൊരുകൂട്ടം. കോ വിഡ് കാലത്തെ സ്മരണകൾ അയവിറക്കുന്ന മറ്റൊരു കൂട്ടം എല്ലാവരും ഈ സമൂഹത്തിലുണ്ട്.
പല സുപ്രധാന തീരുമാനങ്ങളും ഫേസ്ബുക്ക് വഴി നാം എടുക്കുന്നു. ഏറ്റവും രസകരമായ വസ്തുത പലരും ദൈവവുമായി സംസാരിക്കുന്നത് ഫെയ്സ്ബുക്ക് വഴി ആണ്. ഈശ്വരാനുഗ്രഹം ഫേസ്ബുക്ക് വഴി മേടിക്കുന്നവരും ഉണ്ട്. നമ്മുടെ ഹൃദയത്തിൽ നമ്മളെപ്പോലെ സ്ഥാനമുള്ള ഏക ഭാഗ്യവാൻ ഫേസ്ബുക്ക് എന്ന രാഷ്ട്രമാണ്. സംഭാഷണത്തിന് വിഷയം ഇല്ലാത്തതുകൊണ്ടാണ് പലപ്പോഴും അടക്കം പറച്ചിലും കുറ്റവും കുറവും ആയി നമ്മുടെ സംഭാഷണം അധപതിച്ചു പോകുന്നത്. എന്നാൽ എല്ലാത്തിനും പരിഹാരം ഫേസ്ബുക്ക് ആണ് എന്നാണ് നാം തെറ്റിദ്ധരിക്കുന്നത്. എന്തിനധികം കൂടെയിരിക്കുന്ന ആളിനെ അവന്റെ ബർത്ത് ഡേ വിഷ് ചെയ്യുന്നത് ഫേസ്ബുക്ക് വഴിയാണ് . ഒന്നു ഫോൺ വിളിക്കാനോ പോയി കാണാനോ നമുക്ക് സമയമില്ല.
ചെറിയ കാര്യങ്ങൾ വരെ പെരുപ്പിച്ച് കാണിച്ച് ലൈക്കുകൾ മേടിക്കുക. ഒന്നു നെറ്റ് കണക്ഷൻ പോയാൽ തൊണ്ടയ്ക്ക് ഭക്ഷണസാധനം കുടുങ്ങിയത് പോലെയാണ് – ആകെ ഒരു വെപ്രാളം ! ഒരു പരിധിവരെ നമ്മെ നിയന്ത്രിക്കുന്നത്, ഈ നൂറ്റാണ്ടിലെ യുവത്വത്തെ നിയന്ത്രിക്കുന്നത് ഫേസ്ബുക്ക് എന്ന രാഷ്ട്രം അതിലെ തലവന്മാരും.
ദിവസവും രാവിലെ ചരിഞ്ഞും തിരിഞ്ഞും ഉള്ള ഫോട്ടോകൾ, കാവ്യാത്മകമായ ഒന്ന് രണ്ട് വാക്കുകൾ കാലത്തെ പോഷകാഹാരം ഇതുതന്നെയാണ്. പലതും നാം മറന്നു പോകുന്നു, കുടുംബം ബന്ധങ്ങൾ, സമൂഹം
പുതിയ പുതിയ ബന്ധങ്ങൾ ഫേസ്ബുക്ക് വഴി ഉടലെടുക്കുന്നു ഒരു പരിധിവരെ നല്ലതാണ്. പക്ഷേ കൂടുതലും അപകടത്തിലേക്ക് ചെന്നെത്തുന്നു. രാവിലെ എഴുന്നേറ്റ് ദൈവത്തെ വിളിക്കുന്നതിന് പകരം നെറ്റ് ഓൺ ചെയ്ത് വാട്സ്ആപ്പ് ഫെയ്സ്ബുക്കും നോക്കി പ്രഭാത കൃത്യങ്ങൾക്ക് പോകുന്നവരുമുണ്ട്. വീട്ടിൽ ഒന്നു സൂക്ഷിച്ചുവയ്ക്കാൻ മനസ്സ് വെക്കാത്തവർ ഫേസ്ബുക്കിൽ എല്ലാം സൂക്ഷിച്ചു വയ്ക്കുന്നു
വ്യക്തികൾ പലവിധമാണ് ചിലരുടെ സംഭാഷണ വിഷയങ്ങൾ ആളുകളേക്കാൾ ആശയങ്ങളാണ് മുൻപന്തിയിൽ നിൽക്കുന്നത്, മറ്റുള്ളവരെ ആകട്ടെ അവരുടെ സംഭാഷണത്തിൽ എന്തെങ്കിലും സംഭവങ്ങൾ ആയിരിക്കും മുൻപിൽ നിൽക്കുന്നത് ഇനി അൽപ്പൻ മാരായ ചില മനുഷ്യരുണ്ട്. അവരുടെ സംഭാഷണ വിഷയങ്ങൾ ഇപ്പോഴും മറ്റുള്ളവരെക്കുറിച്ച് തന്നെയായിരിക്കും പറഞ്ഞു കേട്ട കാര്യങ്ങൾ മാത്രമായിരിക്കും അവരിൽ ഉള്ളത് സത്യാവസ്ഥ ഒന്നും തന്നെ കാണില്ല എപ്പോഴും ഞാൻ എന്ന പദപ്രയോഗം മുന്നിൽ നിൽക്കും
ഇതിൽ എന്റെ സ്ഥാനം എന്താണെന്ന് എനിക്ക് തന്നെ അറിയില്ല. നമുക്ക് വ്യക്തമായും കൃത്യമായും അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ആധികാരികമായി ഫേസ്ബുക്കിൽ പറയുമ്പോൾ അത് പൊടിപ്പും തൊങ്ങലും വെച്ച് ആകുമ്പോൾ ലൈക്കുകൾ കൂടുതൽ കിട്ടാൻ സാധ്യതയുണ്ട്. : ഫെയ്സ്ബുക്ക് എന്ന രാഷ്ട്രത്തിൽ തളച്ചിടാനുള്ള തല്ല ജീവിതം ജീവിതത്തെ മെച്ചപ്പെടുത്തുവാൻ നമുക്ക് കഴിയണം. ഈശ്വരൻ തന്ന ജീവിതം തകർക്കുവാൻ നമുക്ക് അവകാശമില്ല . വളരാനും വലിയ വരാകാനും ഫേസ്ബുക്ക് എന്ന രാഷ്ട്രം വേണമെന്നില്ല. മനുഷ്യൻ ആയിരിക്കുക എന്ന് പറഞ്ഞാൽ ഉത്തരവാദിത്തബോധമുള്ള വ്യക്തിയാണ് എന്നർത്ഥം. അതിനെ സമൂഹത്തോടാണ് ഉത്തരവാദിത്വം കാണിക്കേണ്ടത് അതിനെ ഫേസ്ബുക്ക് എന്ന രാഷ്ട്രത്തിൽ കയറി പോകേണ്ട ആവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.
നാം ഏത് സ്ഥിതിയിൽ ഉള്ളവരായാലും ഏതു പ്രായക്കാർ ആയാലും നമ്മുടേതായ രീതിയിലുള്ള ഒരുപാട് കടമകളുണ്ട് അവയെല്ലാം ആത്മാർത്ഥതയോടെ പൂർത്തിയാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ജീവിതത്തിൽ ആത്മാർത്ഥമായി സമൂഹത്തോട് പ്രവർത്തിക്കുമ്പോൾ നമുക്ക് വിജയം ഉണ്ടാവുകയുള്ളൂ. അതിന് ഫേസ്ബുക്ക് എന്ന രാഷ്ട്രം വേണമെന്നില്ല. ഫേസ്ബുക്ക് പാടെ ഉപേക്ഷിക്കണമെന്നും പറയുന്നില്ല. ലൈക്ക് കളിലേക്കും ഷെയറിലും നമ്മൾ ശ്രദ്ധിക്കാതിരിക്കുക.
നമുക്കൊരു വേദന ഉണ്ടാകുമ്പോൾ വേദന ഇല്ലാതിരിക്കുന്ന അവസ്ഥ എത്ര മനോഹരമാണെന്ന് ചിന്തിക്കാറുണ്ട് . ഇതു തന്നെയാണ് നമ്മുടെ ജീവിതത്തിലെ പ്രധാന പ്രശ്നം . നമ്മുടെ ജീവിതത്തെ പുഞ്ചിരിയോടു കൂടി നേരിടണം ഭാവി കാലവും ഭൂതകാലവും ഫേസ്ബുക്ക് എന്ന രാഷ്ട്രത്തിലൂടെ മറ്റുള്ളവരെ അറിയിക്കുന്നതിൽ ഉപരി മുന്നിലുള്ള വസ്തുക്കളുടെ സൗന്ദര്യം ആസ്വദിക്കാൻ നമുക്ക് കഴിയണം.
ഫേസ്ബുക്ക് എന്ന രാഷ്ട്രം വേണ്ട എന്നു പറയുന്നില്ല അതിലേക്ക് പോകുന്നതിനുമുമ്പ് നാം ചെയ്യുന്ന പ്രവർത്തിയിൽ ആയിരിക്കണം ശ്രദ്ധ.