Welcome to

ഒന്നു ചിന്തിക്കു

blog
Blog 21 Jul 2024

ഒന്നു ചിന്തിക്കു

ജീവിതത്തിലെ പല കാര്യങ്ങളും നാം മറന്നുപോകുന്നു. നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഏതാണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ. മറ്റുള്ളവരെ തിരിഞ്ഞുനോക്കാതെ ഉള്ള ഈ ഓട്ടം എങ്ങോട്ടാണ്. എങ്ങനെയും പണമുണ്ടാക്കണം. എന്തിനുവേണ്ടി ആർക്കുവേണ്ടി. ജീവിത മൂല്യങ്ങൾ തിരിച്ചറിയുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ വെറും ശവം ആയി ഇരുന്നിട്ട് എന്ത് കാര്യം
ജീവിതത്തിൽ സന്തോഷം ലഭിക്കുവാനുള്ള ഒരു പ്രധാനപ്പെട്ട മാർഗം സേവനം തന്നെയാണ് പക്ഷേ അത് സത്യസന്ധമായിരിക്കണം എന്ന് മാത്രം മറ്റുള്ളവർക്കുവേണ്ടി ഒരു ദിവസം കുറച്ചു സമയമെങ്കിലും മാറ്റിവയ്ക്കാൻ നമുക്ക് കഴിഞ്ഞാൽ അതിൽ നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തി എത്രയോ വലുതാണ് ശമ്പളം പറ്റി സേവനം ചെയ്യരുത് പ്രതിഫലം ഒരിക്കലും ആഗ്രഹിക്കരുത് നാം കണക്കു ബോധിപ്പിക്കുന്നതെ ദൈവത്തോട് മാത്രമായിരിക്കണം നാം ജീവിച്ചിരിക്കുന്ന ഈ സമൂഹത്തിൽ ഒരുപാടു കാര്യങ്ങൾ നമുക്ക് ചെയ്തു തീർക്കുവാൻ ഉണ്ട് അതിനു വേണ്ടി ആരെയും നോക്കി ഇരിക്കരുത്. ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക മറ്റുള്ളവർ എന്ത് പറയും എന്ന് നാം വിചാരപ്പെടരുത് ആത്മാർത്ഥതയോടെ ആരോടും പരിഭവമില്ലാതെ സമൂഹത്തിനതകുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുക. ചെയ്യുന്ന കാര്യങ്ങൾ പൂർത്തീകരിക്കുക. അതിനായി മറ്റുള്ളവർ വരുവാൻ വേണ്ടി കാത്തിരിക്കരുത്നി.നിങ്ങൾ ചെയ്യുന്നതിനുള്ള പ്രതിഫലം
ഈശ്വരൻ തരും
  • Share: